ഹോളിവുഡ് സിനിമയിൽ നായകനായി നെപ്പോളിയൻ
മുണ്ടയ്ക്കൽ ശേഖരൻ എന്ന കഥാപാത്രത്തിലൂടെയാണ് നെപ്പോളിയൻ എന്ന നടനെ മലയാളികൾ ഓർക്കുക. ദേവാസുരം, രാവണപ്രഭു എന്നീ ഹിറ്റ് ചിത്രങ്ങളിലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നെപ്പോളിയൻ ഹോളിവുഡ് സിനിമയിൽ നായകനാകുകയാണ്.
‘ക്രിസ്മസ് കൂപ്പൺ‘ എന്നാണ് ചിത്രത്തിന്‍റെ പേര്. ‘ഡെവിൾസ് നൈറ്റ്’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടൻ നായകവേഷത്തിലെത്തുന്ന ചിത്രമാണിത്.

