ബിഗ്ബി ടുവിൽ മമ്മൂട്ടിയ്‌ക്കൊപ്പം ഫഹദ് ഫാസിൽ?
കൊച്ചി: മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിൽ ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. കാതറിൻ ട്രീസയായിരിക്കും നായിക. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവ്‍വഹിച്ച ഷറഫുവും സുഹാസും ചേർന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്.
എടുത്തു വളർത്തപ്പെട്ട നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമായിരുന്നു ബിഗ് ബി. ബിലാൽ എന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു. ഈ പേര് തന്നെയാണ് ഇപ്പോൾ ചിത്രത്തിനും നൽകിയിരിക്കുന്നത്. അമൽ നീരദാ ആണ് ചിത്രം സംവിധാന ചെയ്യുന്നത്.

