തിരക്കഥയിൽ‍ മാറ്റം; തമന്ന സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി


ചെന്നൈ: മുൻ നിശ്ചയിച്ച പ്രകാരമുള്ള തിരക്കഥയിൽ‍ അനുവാദം കൂടാതെ മാറ്റങ്ങൾ‍ വരുത്തിയതിനു പിന്നാലെ നടി തമന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോയി. തെലുങ്ക് ഹിറ്റ് ഹൊറർ‍ കോമഡി സീരീസിലെ രാജു ഗാരി ഗാഥി 3ന്റെ ലൊക്കേൽനിൽ ആണ് സംഭവം.‍ ചിത്രത്തിൽ തമന്ന നായികയായെത്തുമെന്ന് കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ അണിയറപ്രവർ‍ത്തകർ‍ അറിയിച്ചത്. ആരാധകർ‍ വലിയ ആവേശത്തോടെയാണ് ഈ വാർ‍ത്ത ഏറ്റെടുത്തതും.

എന്നാൽ നടി തിരക്കഥ കണ്ട് ചിത്രത്തിൽ‍ അഭിനയിക്കാമെന്നേൽ‍ക്കുന്നത് ആറുമാസങ്ങൾ‍ക്ക് മുന്പാണ്. അന്ന് ചിത്രത്തിന്റെ കഥ സ്ത്രീ കേന്ദ്രീകൃതമായിരുന്നു. എന്നാൽ‍ പിന്നീട് കഥയ്ക്ക് മുഴുവനായി മാറ്റം വരുത്തുകയും എന്നാൽ‍ അതിനെ കുറിച്ച് നടിയോട് സൂചിപ്പിക്കാതിരിക്കുകയുമാണ് അണിയറപ്രവർ‍ത്തകർ‍ ചെയ്തത്. പുതിയ തരത്തിലുള്ള തിരക്കഥയുമായി ചിത്രീകരണത്തോട് സഹകരിച്ച് മുന്നോട്ട് പോകാൻ നടി ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർ‍ട്ടുണ്ട്.

ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത റിലീസ്. വളരെ അധികം പ്രതീക്ഷയോടെ തെലുങ്കിൽ‍ സേ റാ നരസിംഹ റെഡ്ഡിയും തയ്യാറായി കൊണ്ടിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed