നെടുമുടി വേണുവിനെ തേടി ദേശീയ പുരസ്കാരം എത്താത്തത് എന്തുകൊണ്ട്?
തിരുവനന്തപുരം: വൈവിധ്യമായ വേഷങ്ങൾ വളരെ വൈദഗദ്ധ്യത്തോടെ കൈകാര്യം ചെയ്ത അനുഗ്രഹീത കലാകാരനാണ് നെടുമുടി വേണു. എന്നാൽ ഇനിയും അദ്ദേഹത്തെ തേടി ദേശീയ പുരസ്കാരങ്ങൾ എത്തിയില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് നെടുമുടിവേണുവിന്റെ മറുപടി ഇങ്ങനെ: “അർഹതയുള്ളവർക്കും ഇല്ലാത്തവർക്കുമൊക്കെ അത്തരം അവാർഡുകൾ കിട്ടിയിട്ടുണ്ട്. പത്മശ്രീയ്ക്കു വേണ്ടി ഡൽഹിയിൽ പോയി ചിലരെയൊക്കെ കാണണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അത് കേൾക്കുന്പോൾ തന്നെ ചിരിവരും, അങ്ങനെ വാങ്ങിയ അവാർഡ് എങ്ങനെയാണ് അഭിമാനത്തോടെ മക്കളെയും പേരമക്കളെയും കാണിക്കുന്നത്?
ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ശരിക്കുള്ള കലാകാരൻ പൂർണതയ്ക്ക് വേണ്ടിയുള്ള നിരന്തരം അദ്ധ്വാനത്തിലായിരിക്കും.” നെടിമുടി വേണു വ്യക്തമാക്കി.

