ഷൂട്ടിംഗിനിടെ അനുഷ്ക ഷെട്ടിക്ക് പരിക്ക്


ഹൈദരാബാദ്: തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റിലുണ്ടായ അപകടത്തില്‍ നടി അനുഷ്‌ക ഷെട്ടിക്ക് പരിക്ക്. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തിന്റെ ഷൂട്ടിംഗിനിടയിൽ ഉണ്ടായ അപകടത്തിൽ താരത്തിന്റെ കാലൊടിഞ്ഞു. ആഴ്ചകള്‍ നീളുന്ന വിശ്രമമാണ് ഡോക്ടര്‍മാര്‍ നടിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ചിരഞ്ജീവി നായകനായെത്തുന്ന സിനിമ ഷൂട്ടിംഗ് തുടങ്ങുന്നത് പിന്നീട് പല പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം നീണ്ടു പോയിരുന്നു.

സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്‌ക ഷെട്ടിയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും അനുഷ്‌ക ഷെട്ടിയുണ്ടാകും. ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 50 കോടി രൂപയാണ്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed