ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണയ്ക്കും സഹോദരിക്കും സമൻസ്
ന്യൂഡൽഹി: നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണയ്ക്കും സഹോദരി രംഗോലിയ്ക്കുമെതിരെ സമന്‍സ് അയച്ച് കോടതി. ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
പതിനാറാം വയസ്സില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാൽ തനിക്കെതിരെ കങ്കണ നല്‍കിയ പീഡന പരാതി വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ആദിത്യ പഞ്ചോളിയുടെ വാദം. കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്. കങ്കണയുടെ അഭിഭാഷകനെതിരേയും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം ഹാജരാക്കി.

