അസമില്‍ കരട് രൂപം പുറത്തിറക്കിയപ്പോള്‍ ഒരു ലക്ഷത്തിലേറെ പേര്‍ ഇപ്പോഴും പുറത്ത്


ന്യുഡല്‍ഹി: അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ കരട് രൂപം പുറത്തിറക്കിയപ്പോള്‍ ഒരു ലക്ഷത്തിലേറെ പൗരന്മാര്‍ പടിക്കുപുറത്ത്. കഴിഞ്ഞവര്‍ഷം ജൂലായില്‍ പുറത്തിറക്കിയ കൂട്ടിച്ചേര്‍ക്കപ്പെട്ട പട്ടികയില്‍ 1,02,462 പേര്‍ പുറത്തായിരുന്നു. ഇത് വിവാദമായതോടെയാണ് പുതിയ പട്ടിക ഇന്ന് പുറത്തിറക്കിയത്. പുറന്തള്ളപ്പെട്ടവരെ ഉള്‍പ്പെടുത്താനാവാതെയാണ് പുതിയ പട്ടിക വന്നിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും അസമിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്.
അതേസമയം, പട്ടിക അന്തിമമല്ലെന്നും ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുമെന്നും കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. ഫെബ്രുവരി 15 മുതല്‍ ജൂണ്‍ 26വരെയാണ് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. ഇവയെല്ലാം പരിശോധിച്ച ശേഷം ജൂലായ് 31ന് മാത്രമേ അന്തിമ പട്ടിക പുറത്തിറക്കൂവെന്നും അധികൃതര്‍ പറയുന്നു. അഡീഷണല്‍ ഡ്രാഫ്ട് എക്ലൂഷന്‍ ലിസ്റ്റ് എന്‍ആര്‍സി സേവ കേന്ദ്രങ്ങളിലും ഡെപ്യുട്ടി കമ്മീഷണര്‍/എസ്ഡിഒ സിവില്‍/സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
പുറത്താക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരെ വിവരമറിയിച്ചുകൊണ്ടുള്ള കത്തുകള്‍ അവരുടെ വീടുകളിലേക്ക് അയക്കും. പുറത്താക്കുന്നതിനുള്ള കാരണവും അതില്‍ വിശദീകരിക്കും. അവരുടെ വാദങ്ങള്‍ ഡിസ്‌പോസിംഗ് ഓഫീസര്‍ വഴി അറിയിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed