അമേരിക്കൻ പൗരനുമായി മകളുടെ വിവാഹം; സുധ രഘുനാഥിനെതിരെ വംശീയാധിഷേപം
ബംഗളൂരു: കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ സുധ രഘുനാഥന്റെ മകൾ അമേരിക്കൻ പൗരനെ വിവാഹം ചെയ്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വംശീയാധിക്ഷേപം നടത്തി ഒരു വിഭാഗം. അമേരിക്കൻ പൗരനായ മൈക്കിൾ മുർഫിയെയാണ് സുധയുടെ മകൾ മാളവിക രഘുനാഥന് വിവാഹം ചെയ്യുന്നത്. ജൂലൈ 24 ന് ചെന്നൈയിൽ വച്ചാണ് വിവാഹം നടക്കുന്നത്. വിവാഹ വാർത്തയും ക്ഷണക്കത്തും പ്രചരിച്ചതിന് പിന്നാലെ സുധയ്ക്ക് നേരേ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
സുധയും കുടുംബവും മതം മാറിയെന്നാണ് ആരോപണം. വരൻ മൈക്കിൾ മുർഫിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചാണ് മറ്റൊരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.
സുധയെ പിന്തുണച്ചും ഒട്ടനവധിയാളുകൾ രംഗത്തെത്തി. കെ.ജെ യേശുദാസ് അടക്കമുള്ളവർ ഭജന പാടുന്പോൾ അഭിമാനം കൊള്ളുന്നവർ സുധയ്ക്കെതിരേ രംഗത്ത് വന്നതിന് പിന്നിലെ കാരണം തികച്ചും വർഗ്ഗീയമാണ്. സുധയുടെ മകൾ സ്വയംപര്യാപ്തയാണ്. അവൾ സുധയുടെ അടിമയല്ല. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം. സുധ മതം മാറിയിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ ഇഷ്ടം−. പിന്തുണച്ച് ഒരാൾ കമന്റ് ചെയ്തു.

