വൻ വിലക്കിഴിവിൽ പോക്കോ എഫ് 1


ന്യൂഡൽഹി:  ഷവോമിയുടെ സബ് ബ്രാന്‍റ് പോക്കോ പോക്കോ എഫ്1 ന്‍റെ വില വെട്ടിക്കുറച്ചു. ഇപ്പോള്‍ വിപണിയില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണ്‍ ആണ് പോക്കോ എഫ്1. 

പോക്കോ എഫ് 1ന്‍റെ പുതിയ വില തുടങ്ങുന്നത് 17,999 രൂപയ്ക്കാണ്. ഈ ബേസ് മോഡലില്‍ 6ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്‍റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. എന്നാല്‍ 256 ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.4000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഫോണ്‍ ക്യൂക്ക് ചാര്‍ജ് 3.0 സപ്പോര്‍ട്ടോടെയാണ് എത്തുന്നത്. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. പിന്നില്‍ എഐ ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന് ഇതില്‍ 12എംപി+5 എംപി സെന്‍സര്‍ സെറ്റപ്പാണ് ഉള്ളത്. മുന്നില്‍ 20 എംപിയാണ് സെല്‍ഫി ക്യാമറ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed