മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍
കൊച്ചി: കുഞ്ചാക്കോ ബോബനും മിഥുൻ മാനുവൽ തോമസ് ടീമും ആദ്യമായി ഒനനിക്കുന്നു. തട്ടുംപുറത്ത് അച്യുതന് ശേഷം കുഞ്ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.
നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനാണ് വാര്‍ത്ത പുറത്തു വിട്ടത്. രചനയും സംവിധാനവും മിഥുന്‍ നിര്‍വ്വഹിക്കും. ഷറഫുദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റു താരങ്ങള്‍. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധായകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്.
അടുത്തിടെ റിലീസ് ചെയ്ത വൈറസ് ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം.

