മീ​ടൂ: പ്രതികരണവുമായി മ​മ്മൂ​ട്ടി


കൊച്ചി: മീടൂ മൂവ്മെന്‍റിനെ കുറിച്ച് പ്രതികരണവുമായി നടൻ മമ്മൂട്ടി രംഗത്ത്. വൈകിയാണെങ്കിലും തുറന്നു പറച്ചിലുകൾ നല്ലതാണെന്ന് മാമാങ്കം എന്ന തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.

സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ മുന്പും സിനിമാ മേഖലയിൽ നടന്നിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം തുറന്നു പറച്ചിലുകൾ നല്ലതാണ്- മമ്മൂട്ടി പറഞ്ഞു. ഹോളിവുഡിൽ തുടക്കം കുറിച്ച മീടു മൂവ്മെന്‍റിന്‍റെ ചുവടുപിടിച്ച് മലയാള സിനിമയിലും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. നടൻ മുകേഷ്, അലൻസിയർ എന്നിവർക്കെതിരേയും ആരോപണങ്ങൾ ഉയർന്നു. നടൻ നാനാ പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലാണ് ബോളിവുഡിൽ മീടു തരംഗത്തിന് തുടക്കം കുറിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed