മാ​ർഗ്ഗം​ ​ക​ളിയിൽ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ഗൗരി കിഷൻ


എറണാകുളം: ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന മാർഗ്ഗം കളി എന്ന ചിത്രത്തിൽ അതിഥി താരമായി 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ എത്തുന്നു. നമിതാ പ്രമോദും ബിബിൻ ജോർജുമാണ് നായികാനായകന്മാരാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ചാനൽ ഷോകളിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാടാണ്.

ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണിത്. അനന്യ ഫിലിംസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധിഖ് , ഹരീഷ് കണാരൻ , ബൈജു സന്തോഷ്, ധർമ്മജൻ, ബിന്ദു പണിക്കർ, സൗമ്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ. സണ്ണി വയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയാണ് ഗൗരി നായികയായെത്തുന്ന ആദ്യ മലയാള ചിത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed