മലപ്പുറത്ത് കടലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയിൽ കടലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിൽ (17) ആണ് മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മുസമ്മിൽ. പോലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

