മലയാളത്തിൽ തനി­ക്ക് വംശീ­യ വി­വേ­ചനം നേ­രി­ടേ­ണ്ടി­ വന്നു: സാമുവൽ


സു­ഡാ­നി­ ഫ്രം നൈ­ജീ­രി­യയു­ടെ നി­ർ­മ്മാ­താ­ക്കൾ­ക്കെ­തി­രെ­ ഗു­രു­തര ആരോപണങ്ങളു­മാ­യി­ ചി­ത്രത്തിൽ സു­ഡു­വി­നെ­ അവതരി­പ്പി­ച്ച ആഫ്രി­ക്കൻ താ­രം സാ­മു­വൽ റോ­ബി­ൻ­സൻ. പ്രേ­ക്ഷകർ നി­റഞ്ഞ മനസ്സോ­ടെ­ സ്വീ­കരി­ച്ച ചി­ത്രത്തി­ലെ­ റോ­ബിൻ­സന്റെ­ അഭി­നയം മികച്ച നിലവാരം പുലർത്തിയിരുന്നു­. കഴി­ഞ്ഞ ദി­വസം കൊ­ച്ചി­യി­ൽ അണി­യറ പ്രവർത്തകർക്കൊ­പ്പം ചി­ത്രത്തി­ന്റെ­ പ്രചരാ­ണാ­ർത്ഥം സംഘടി­പ്പി­ച്ച വാ­ർത്താ­സമ്മേ­ളനത്തി­ൽ പങ്കെ­ടു­ത്തശേ­ഷം നാ­ട്ടി­ലേ­യ്ക്ക് തി­രി­ച്ചു­പോ­യ സാ­മുവൽ ഫേസ്ബു­ക്ക് പോ­സ്റ്റി­ലൂടെ­യാണ് നി­ർമ്മാ­താ­ക്കൾക്കെ­തി­രെ­ ഗു­രതരമാ­യ ആരോ­പണങ്ങൾ ഉന്നയി­ച്ചത്. സാ­മു­വലി­ന്റെ­ പോ­സ്റ്റ് ഇങ്ങനെ­.
“എല്ലാ­വർക്കും ഹാ­യ്..... പ്രധാ­നപ്പെ­ട്ടൊ­രു­ വി­ഷയം നി­ങ്ങളു­ടെ­ ശ്രദ്ധയി­ൽപ്പെ­ടു­ത്താ­ൻ ഞാ­ൻ ആഗ്രഹി­ക്കു­ന്നു­. സു­ഡാ­നി­ ഫ്രം നൈ­ജീ­രി­യയു­ടെ­ നി­ർമ്മാ­താ­ക്കളി­ൽനി­ന്നും എനി­ക്ക് വംശീ­യമാ­യ വി­വേ­ചനം നേ­രി­ടേ­ണ്ടി­ വന്നു­ എന്നതാണ് യാ­ഥാ­ർത്ഥ്യം. ഞാ­ൻ ക്ഷമ കാ­ട്ടി­യതു­കൊ­ണ്ടാണ് ഇക്കാ­ര്യങ്ങളൊ­ന്നും നേ­രത്തെ­ പറയാ­തി­രു­ന്നത്. ഇപ്പോ­ൾഎല്ലാം തു­റന്നു­ പറയു­കയാ­ണ്. നാ­ളെ­ കറു­ത്ത വർഗ്ഗക്കാ­രനാ­യ മറ്റൊ­രു­ യു­വനടനും ഇതു­ സംഭവി­ക്കരുത് എന്നു­ കരു­തി­യാണ് ഞാ­ൻ ഇക്കാ­ര്യം ഇപ്പോ­ൾപറയു­ന്നത്. ഞാ­ൻ കേ­രളത്തി­ൽ വംശീ­യ വി­വേ­ചനത്തി­ന്റെ­ ഇരയാ­യി­രു­ന്നു­. അത് നേ­രി­ട്ടൊ­രു­ ആക്രമണമോ­ അധി­ക്ഷേ­പമോ­ ആയി­രു­ന്നി­ല്ല. സു­ഡാ­നി­ ഫ്രം നൈ­ജീ­രി­യ എന്ന ചി­ത്രത്തി­ൽ അഭി­നയി­ച്ചതി­ന്, എന്റെ­യത്ര പ്രശസ്തി­യോ­ എന്റെ­ പകു­തി­ കഴി­വോ­ ഇല്ലാ­ത്ത മറ്റ് ഇന്ത്യൻ താ­രങ്ങളേ­ക്കാ­ൾ എത്രയോ­ കു­റഞ്ഞ പ്രതി­ഫലമാണ് എനി­ക്ക് നൽകി­യത്. എന്റെ­ കഴി­വും പ്രതി­ഭയും വെച്ചു­ നോ­ക്കു­കയാ­ണെ­ങ്കി­ൽ പകു­തി­ പ്രതി­ഫലമാണ് എനി­ക്ക് നൽകി­യത്. മറ്റ്­ യു­വതാ­രങ്ങളു­മാ­യി­ പ്രതി­ഫലകാ­ര്യം ചർച്ച ചെ­യ്തപ്പോ­ൾ മാ­ത്രമാണ് ഇക്കാ­ര്യം എനി­ക്ക് മനസ്സി­ലാ­യത്. ഞാ­ൻ കറു­ത്തനി­റക്കാ­രനാ­യതു­കൊ­ണ്ടും ദരി­ദ്രരാ­യ ആഫ്രി­ക്കകാ­ർക്ക് പണത്തി­ന്റെ­ വി­ലയറി­യി­ല്ല എന്ന പൊ­തു­ധാ­രണയു­ള്ളതു­ കൊ­ണ്ടു­മാ­ണ് ഇത്തരത്തി­ൽ സംഭവി­ച്ചതെ­ന്ന് ഞാൻ കരു­തു­ന്നു­. ഇക്കാ­ര്യത്തി­ൽചി­ത്രത്തി­ന്റെ­ രചനയും സംവി­ധാ­നവും നി­ർവ്വഹി­ച്ച സക്കറി­യ എന്നെ­ പരമാ­വധി­ സഹാ­യി­ക്കാൻ ശ്രമി­ച്ചി­രു­ന്നു­. സക്കറി­യ സ്നേ­ഹമു­ള്ളയാ­ളും കഴി­വു­ള്ള സംവി­ധാ­യകനു­മാ­ണ്. എന്നാ­ൽ, ചി­ത്രത്തിന് പണം ചിലവാ­ക്കു­ന്നത് അദ്ദേ­ഹമല്ലല്ലോ­. അതു­കൊ­ണ്ട് തന്നെ­ അദ്ദേ­ഹത്തിന് പരി­മി­തി­കളു­ണ്ടാ­യി­രു­ന്നു­. ചി­ത്രം ഹി­റ്റാ­യാ­ൽ മെ­ച്ചപ്പെ­ട്ട പ്രതി­ഫലം നൽകാ­മെ­ന്നാണ് ഷൂ­ട്ടിംഗ്് സമയത്ത് നി­ർമ്മാ­താ­ക്കൾ വാ­ഗ്ദാ­നം ചെ­യ്തി­രു­ന്നത്. പക്ഷേ­ ഒന്നും പാ­ലി­ക്കപ്പെ­ട്ടി­ല്ല, ഞാ­നി­പ്പോ­ൾ നൈ­ജീ­രി­യയി­ൽ തി­രി­ച്ചെ­ത്തു­കയും ചെ­യ്തു­. ചി­ത്രത്തി­ന്റെ­ ഷൂ­ട്ടി­ംഗും പ്രമോ­ഷൻ പരി­പാ­ടി­കളു­മാ­യി­ കഴി­ഞ്ഞ ഒക്ടോ­ബർ മു­തൽ മാ­ർച്ച് വരെ­യു­ള്ള അഞ്ചു­ മാ­സം എന്നെ­ കേ­രളത്തി­ൽതന്നെ­ പി­ടി­ച്ചു­ നി­ർത്താ­നു­ള്ള ലക്ഷ്യമാ­യി­രു­ന്നു­ ആ വാ­ഗ്ദാ­നത്തിന് പി­റകി­ലെ­ന്നാണ് ഞാ­ൻ ഇപ്പോ­ൾ വി­ശ്വസി­ക്കു­ന്നത്.

പടം വൻവാ­ണി­ജ്യ വി­ജയം നേ­ടി­ക്കൊ­ണ്ടി­രി­ക്കു­കയാ­ണ്. ആരാ­ധകർ നൽകി­യ സ്നേ­ഹത്തിന് അങ്ങേ­യറ്റത്തെ­ നന്ദി­യു­ണ്ട്. ഇവി­ടു­ത്തെ­ ഊഷ്മളമാ­യ സംസ്കാ­രം അനു­ഭവി­ക്കാ­നു­ള്ള സൗ­ഭാ­ഗ്യവും എനി­ക്കു­ ലഭി­ച്ചു­. എന്നാ­ൽ അടു­ത്ത തലമു­റയി­ലെ­ കറു­ത്ത വർഗ്ഗക്കാ­രാ­യ നടന്മാ­ർക്കെ­ങ്കി­ലും ഇത്തരത്തി­ലു­ള്ള അനു­ഭവങ്ങൾ ഉണ്ടാ­വാ­തി­രി­ക്കാ­ൻ, ഒരു­ കറു­ത്തവർഗ്ഗക്കാ­രൻ എന്ന നി­ലയി­ൽ എനി­ക്ക് പ്രതി­കരി­ച്ചേ­ പറ്റൂ­. വംശീ­യവും ജാ­തീ­യവു­മാ­യ വി­വേ­ചനങ്ങൾക്കു­മെ­തി­രേ­ നമു­ക്ക് അരു­തെ­ന്ന് പറയാം. ഇത് പൂ­ർണമാ­യി­ പ്രസി­ദ്ധീ­കരി­ക്കാ­നു­ള്ള അവകാ­ശം ഞാ­ൻ മാ­ധ്യമങ്ങൾക്ക് നൽകു­ന്നു­.”

You might also like

  • Lulu Exchange
  • Straight Forward

Most Viewed