മംമ്ത വീണ്ടും തമിഴിലേയ്ക്ക്
ഏഴു വർഷത്തിന് ശേഷം മംമ്ത മോഹൻദാസ് വീണ്ടും തമിഴിലേക്ക്. പ്രഭുദേവയുടെ ഊമയ് വിഴികൾ എന്ന ചിത്രത്തിലാണ് മംമ്ത നായികയാകുന്നത്. 1987ൽ പുറത്തിറങ്ങിയ ഇതേ പേരുള്ള മറ്റൊരു ചിത്രമുണ്ടെങ്കിലും തന്റെ പുതിയ ചിത്രം അതിന്റെ റീമേക്ക് അല്ലെന്ന് മംമ്ത പറഞ്ഞു. പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സിനിമയുടെ പേര് പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് നടക്കുകയാണെന്നും മംമ്ത വ്യക്തമാക്കി. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അരുൺ വിജയ് നായകനായ തടയ്ര താക്ക എന്ന ചിത്രമാണ് മംമ്ത അവസാനമായി തമിഴിൽ അഭിനയിച്ചത്.

