ആരാ­ധനാ­ലയങ്ങളിൽ രഹസ്യമാ­യി­ മാംസം വി­തറി­ കലാ­പം സൃ­ഷ്ടി­ക്കാൻ ശ്രമി­ക്കു­ന്നു ­: മമതാ­ ബാ­നർ­ജി­


കൊൽക്കത്ത : സംസ്ഥാനത്തെ ആരാധനാലയങ്ങളിലും പരിസര പ്രദേശങ്ങളിലും രഹസ്യമായി മാംസം വിതറി ബി.ജെ.പിയും ആർ.എസ്.എസും വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ആളുകൾക്ക് പണം നൽകി ക്ഷേത്രങ്ങളിലും പള്ളികളിലും മാംസം വിതറാൻ ഇത്തരം സംഘടനകൾ അവശ്യപ്പെടുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു. ജാർഗ്രാമിൽ സംഘടിപ്പിച്ച ഭരണസംബന്ധമായ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.

വർഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് ബി.ജെ.പി സംഘടനകൾ നടത്തുന്ന ബോധപൂർവമായ ശ്രമമാണ് ഇത്. രണ്ട് സമുദായങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കാനാണ് സംഘടനകൾ ശ്രമിക്കുന്നത്. ഈ തന്ത്രം അവർ രാമനവമിയിൽ പരീക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. മുസ്ലിങ്ങളെ വേർതിരിച്ച് കാണേണ്ട ആവശ്യം എനിക്കില്ല. ഞാൻ എല്ലാവരെയും അനുകൂലിക്കുന്നു− മമത പറഞ്ഞു.

സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇങ്ങനെ സംഭവിച്ചതിനെ തുടർന്ന് ബി.ജെ.പി.ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്താനുള്ള നടപടികളുമായി ജനങ്ങൾ മുന്നോട്ടുവരണമെന്നും പൊലീസ് ജാഗ്രത പാലിക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed