രണ്ടാ­മൂ­ഴത്തിൽ‍ മോ­ഹൻ­ലാ­ലി­നൊ­പ്പം ജാ­ക്കി­ചാ­നും?


ശ്രീ­കു­മാർ‍ മേ­നോൻ ഒരു­ക്കു­ന്ന രണ്ടാ­മൂ­ഴത്തിൽ മോ­ഹൻ­ലാ­ലി­നൊ­പ്പം ജാ­ക്കി­ചാ­നും ഉണ്ടാ­വു­മെ­ന്ന് റി­പ്പോ­ർ­ട്ട്. അജയ് ദേ­വഗൺ, നാ­ഗാ­ർജ്‍­ജു­ന, മഹേഷ് ബാ­ബു­ തു­ടങ്ങി­യവരും ചി­ത്രത്തിൽ അഭി­നയി­ക്കു­ന്നതാ­യി­ നേ­രത്തെ­ വാ­ർ­ത്തകൾ വന്നി­രു­ന്നു­. ഭീ­മൻ ഗറി­ല്ലാ­ തന്ത്രങ്ങൾ‍ ഉപദേ­ശി­ക്കാ­നെ­ത്തു­ന്ന നാ­ഗരാ­ജാ­വാ­യാണ് ജാ­ക്കി­ചാൻ എത്തു­ന്നത്. എന്നാൽ‍ ഇതു­സംബന്ധി­ച്ച് പ്രതി­കരി­ക്കാൻ അണി­യറ പ്രവർ‍­ത്തകർ‍ തയ്യാ­റാ­യി­ട്ടി­ല്ല. ചി­ത്രത്തി­ലെ­ യു­ദ്ധരംഗങ്ങൾ‍ കൈ­കാ­ര്യം ചെ­യ്യു­ന്നത് റി­ച്ചാ­ർ‍­ഡ് റയോ­ണാ­ണെ­ന്നും വാ­ർ‍­ത്തയു­ണ്ട്. സംഘട്ടനം കൈ­കാ­ര്യം ചെ­യ്യു­ന്നത് പീ­റ്റർ‍ ഹെ­യി­നാ­ണ്. 100 ഏക്കറോ­ളം സ്ഥലമാണ് രണ്ടാ­മൂ­ഴം ചി­ത്രീ­കരി­ക്കാൻ ആവശ്യമാ­യി­ട്ടു­ള്ളത്. എറണാ­കു­ളം ജി­ല്ലയി­ലെ­ സ്ഥലങ്ങളോ­ കോ­യന്പത്തൂ­രി­ലെ­ സ്ഥലങ്ങളോ­ ആണ് പരി­ഗണനയി­ലു­ള്ളത്. ചി­ത്രീ­കരണത്തി­ന്­ ശേ­ഷം ഈ സ്ഥലം 'മഹാ­ഭാ­രത സി­റ്റി­' എന്ന പേ­രിൽ‍ മ്യൂ­സി­യമാ­ക്കും. മലയാ­ളം, തമി­ഴ്, ഹി­ന്ദി­, തെ­ലു­ങ്ക് ഭാ­ഷകളിൽ‍ ചി­ത്രി­കരി­ക്കു­ന്ന രണ്ടാ­മൂ­ഴം പി­ന്നീട് ലോ­കത്തെ­ പ്രധാ­ന ഭാ­ഷകളി­ലേ­ക്കും മൊ­ഴി­മാ­റ്റം ചെ­യ്യപ്പെ­ടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed