പരോൾ മാർച്ച് 31ന്
കൊച്ചി പരസ്യചിത്രകാരനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പരോൾ' മാർച്ച് 31ന് തീയേറ്ററിലെത്തും. ആന്റണി ഡിക്രൂസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജിത്ത് പൂജപ്പുരയുടേതാണ്. അലക്സ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ സാധാരണ കർഷകനാണ് അലക്സ്. ബാഹുബലിയിൽ കാലകേയനായി എത്തിയ പ്രഭാകർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, സുധീർ കരമന, സുരാജ് വെഞ്ഞാറമൂട്, മിയാ ജോർജ്. ഇനിയ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശരത്താണ്. ലോകനാഥ് ഛായാഗ്രഹണം നിർവ്വിക്കുന്നു.

