പദ്മാവതിയുടെ സെൻസറിംഗ് : രാജകുടുംബത്തിലെ അംഗങ്ങൾക്കും ക്ഷണം
ജയ്പുർ : വിവാദമായ ബോളിവുഡ് ചിത്രം പദ്മാവതിയുടെ സെൻസറിങ്ങിന് മേവാർ രാജകുടുംബത്തിലെ അംഗങ്ങൾക്കും ക്ഷണം. സമിതിയിൽ അംഗമാകാൻ സെനൻസർ ബോർഡ് മേധാവിയായ പ്രസൂൺ ജോഷി, തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് രാജകുടുംബാംഗമായ വിശ്വരാജ് സിംഗ് അറിയിച്ചു. മേവാർ രാജകുടുംബത്തിന്റെ അനുവാദത്തോടെയല്ല ഈ സിനിമ ചിത്രീകരിച്ചതെന്നും ചില കാര്യങ്ങളിൽ വ്യക്തവരുത്തിയശേഷമേ സെനൻസർ ബോരർഡിന്റെ ക്ഷണം സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം പുറത്തുവന്ന ഗാനരംഗങ്ങളും പരസ്യങ്ങളും കാണുന്പോൾ ചരിത്രത്തോട് നീതി പുലർത്തിയാണ് ചിത്രം തയ്യാറാക്കിയതെന്ന അണിയറപ്രവർത്തകരുടെ വാദം തെറ്റാണെന്ന് വ്യക്തമാണ്. സിനിമയിൽ തന്റെ കുടുംബത്തിന്റെയും ആരാധ്യരായ പൂർവികരുടേയും പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറുമൊരു കഥയല്ല, മറിച്ച് വലിയപ്രധാന്യമുള്ള ചരിത്രമാണതെന്നും വിശ്വരാജ് സിംഗ് ചൂണ്ടിക്കാട്ടി.

