രാജസ്ഥാനിലെ ബസ് അപകടം : ബസ് ഓടിച്ചത് 16 വയസുകാരൻ
ജയ്പൂർ : രാജസ്ഥാനിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ച സംഭവത്തിൽ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പോർട്ടുകൾ. ബസിൽ കണ്‍ടക്ടറായി ജോലി ചെയ്തിരുന്ന കൗമാരക്കാരനാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നതെന്നും അമിതവേഗതയെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്നും ദൃക്സാഷികൾ പറയുന്നു.
ഡ്രൈവർ തനിക്ക് ഉറങ്ങാനായി ബസിൽ കണ്‍ടക്ടറായിരുന്ന 16 വയസുകാരനെ വണ്ടിയോടിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ ഇരുവരും മരിച്ചിരുന്നു. രാജസ്ഥാനിലെ സവായ മധേപൂർ ദുബിയിലൽ ഇന്നലെ രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.

