അജ്മാ­നിൽ അഗ്നി­ബാ­ധ


അജ്‌മാൻ : അജ്മാൻ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയിൽ ഫാക്ടറിവാണിജ്യകേന്ദ്രം കത്തിനശിച്ചു. വൻ നാശനഷ്ടം കണക്കാക്കുന്നു. ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അഗ്നിബാധ. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി. തീ നിയന്ത്രണമാക്കിയ ശേഷം പൂർണമായും കെടുത്തി. ഇൗ ഭാഗത്തുകൂടിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടതിനാൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ കടകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് അഗ്നിബാധയുണ്ടായത്.

You might also like

Most Viewed