നമിതയ്ക്ക് മാംഗല്യം
തെന്നിന്ത്യൻ താരം നമിത വിവാഹിതയായി. സുഹൃത്ത് വീരേന്ദ്ര ചൗദരിയാണ് വരൻ. ഇരുവരും ഏറെകാലമായി പ്രണയത്തിലായിരുന്നു. താരം തന്നെയാണ് വിവാഹതിയായ വിവരം ആരാധകരുമായി പങ്കുവെച്ചത്. സുഹൃത്ത് റെയ്സയുടെ ട്വിറ്റർ എക്കൗണ്ടിലൂടെയാണ് നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
തിരുപ്പതിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചെന്നൈയിൽ സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളിൽ വേഷമിട്ട നമിതയ്ക്ക് തെന്നിന്ത്യയൊട്ടാകെ ആരാധക സമൂഹമുണ്ട്. കുറേ നാൾ സിനിമയിൽ നിന്ന് വിട്ടു നിന്ന നമിത മലയാള സിനിമയായ പുലിമുരുകനിലൂടെയാണ് തിരിച്ചുവരവു നടത്തിയത്. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നടൻ ശരത് ബാബുവിനെ കല്യാണം കഴിക്കാൻ പോകുന്നു എന്ന ഗോസിപ്പുകൾ നിറഞ്ഞു നിൽകുന്പോഴാണ് ബിഗ് ബോസിൽ വെച്ചു പരിചയപ്പെട്ട വിരേന്ദ്ര ചൗധരിയുമായി നമിത ചങ്ങാത്തത്തിൽ ആകുന്നത്. ആഴചകൾക്കു മുന്പായിരുന്നു കല്യാണ തീയതി പ്രഖ്യാപിച്ചത്.


