ഫോ­ട്ടോ­യെ­ടു­ക്കാൻ ശ്രമി­ച്ചയാ­ളെ­ കാ­ട്ടാ­ന ചവി­ട്ടി­ക്കൊ­ന്നു­


കൊൽക്കത്ത : പശ്ചിമബംഗാളിലെ ദേശീയ പാത 30ൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. ജൽപയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജൽപയ്ഗൂരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെയാണ് ഇയാൾ വാഹനത്തിൽ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. എന്നാൽ കാറിൽ നിന്നിറങ്ങിയയുടനെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകൾ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല. 15 മിനുട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടിൽ മറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed