വിദ്യ പിടികിട്ടാപ്പുള്ളി


മുംബൈ: 36 കാരിയായ ദുര്‍ഗാ റാണി സിംഗ്, കിഡ്‌നാപ്പിംഗും കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളി. ബോളിവുഡിനെ ഞെട്ടിച്ച ത്രില്ലറായ കഹാനിയുടെ രണ്ടാം ഭാഗം വരുമ്പോള്‍ വിദ്യാ ബാലന്‍ എത്തുന്നത് ഈ കഥാപാത്രമായാണ്.

ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയിലെത്തിയ ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയെ ആണ് ആദ്യ ഭാഗത്തില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ചത്. നിഗൂഢവും ദുരൂഹവുമായ ഒരു ദൗത്യമാണ് വിദ്യയുടെ കൊല്‍ക്കത്താ യാത്രയില്‍ ഉണ്ടായിരുന്നത്. കഹാനി 2 ദുര്‍ഗാ റാണി സിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 3ന് തിയറ്ററുകളിലെത്തും. കഹാനി ആദ്യ ഭാഗത്തിന് ശേഷം ബോളിവുഡില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാതിരുന്ന വിദ്യാ ബാലന്റെ വമ്പന്‍ തിരിച്ചുവരവായിരിക്കുമോ കഹാനി 2 എന്നും കണ്ടറിയണം. സുജോയ് ഘോഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍,ജുഗല്‍ ഹന്‍സ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
തപ്‌സന്‍ ബസുവാണ് ക്യാമറ. സുജോയ് ഘോഷിന്റെ ബൗണ്ട് സ്‌ക്രിപ്ട് മോഷന്‍ പിക്‌ചേഴ്‌സും പെന്‍ ഇന്ത്യാ ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. ആദ്യപതിപ്പുമായി ബന്ധമില്ലാത്തതാണ് രണ്ടാം ഭാഗം. അടുത്ത ദേശീയ അവാര്‍ഡിന് വിദ്യാ ബാലന് അവസരമൊരുക്കുമോ കഹാനി രണ്ടാം ഭാഗമെന്നും കണ്ടറിയാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed