രാജു ഭായി' തിരിച്ചുവരും; സൂര്യയുടെ ഗ്യാങ്സ്റ്റർ ചിത്രം 'അഞ്ജാൻ' റീ റിലീസിനൊരുങ്ങുന്നു
ഷീബ വിജയ൯
സൂര്യയുടെ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായ അഞ്ജാൻ റീ റിലീസിനൊരുങ്ങുന്നു. 2014 ഓഗസ്റ്റ് 15-ന് തിയറ്ററുകളിൽ എത്തിയ ഈ ചിത്രം എൻ. ലിംഗുസാമിയാണ് സംവിധാനം ചെയ്തത്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
നവംബർ 28-ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. എന്നാൽ റൺടൈം മുമ്പത്തേക്കാൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ രണ്ട് മണിക്കൂർ 40 മിനിറ്റായിരുന്നു ദൈർഘ്യം. എന്നാൽ റീ എഡിറ്റ് പതിപ്പ് ഒരു മണിക്കൂർ 59 മിനിറ്റായിരിക്കുമെന്നാണ് വിവരം. ഈ വിഷയത്തിൽ സിനിമയുടെ ദൈർഘ്യത്തിലെ വ്യത്യാസത്തെക്കുറിച്ച് നിർമാതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൂര്യയോടൊപ്പം സാമന്ത റൂത്ത് പ്രഭു, വിദ്യുത് ജംവാൾ, മനോജ് ബാജ്‌പേയി, ദലിപ് താഹിൽ, മുരളി ശർമ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻ്റെ ഒരു ഗാനരംഗം ഒഴികെ, ബാക്കി ചിത്രീകരണം മുംബൈയിലാണ് നടന്നത്. 2014 ഓഗസ്റ്റ് 14-ന് ക്വാലാലംപൂരിൽ അഞ്ജാൻ ആദ്യമായി പ്രദർശിപ്പിച്ചത്. ബോക്സ് ഓഫിസിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര അവലോകനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
SDADSADS
