ഡോൺ പാലത്തറയുടെ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും


ശാരിക

കൊച്ചി l ഡോൺ പാലത്തറയുടെ രചനയും സംവിധാനവും ഒരുക്കുന്ന പുതിയ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

“ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കടന്നുചെല്ലുന്നു, കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും,” എന്ന് പാർവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2023ൽ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിനുശേഷം ഡോൺ പാലത്തറയുടെ കഥയും സംവിധാനവും ഒരുക്കുന്ന പുതിയ സംരംഭമാണിത്. ജോമോൻ ജേക്കബ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും.

ഡോൺ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂർ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച അലക്സ് ജോസഫ് തന്നെയാണ് ഈ ചിത്രത്തിനും ക്യാമറ നിർവഹിക്കുന്നത്.

article-image

asdas

You might also like

  • Straight Forward

Most Viewed