സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
ശാരിക
കൊച്ചി l സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണ സമയത്ത് ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയെ അടിസ്ഥാനമാക്കിയുള്ള കേസാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തതിനുള്ള നിയമപരമായ കാലാവധി കഴിഞ്ഞതിനാൽ നടപടി നിലനിൽക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. 15 വർഷങ്ങൾക്ക് ശേഷമായിരുന്നു കേസെടുത്തത്, അതിനാൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2009-ൽ നടന്ന സംഭവത്തിൽ നടി 2024 ഓഗസ്റ്റ് 26-നാണ് പരാതി നൽകിയിരുന്നത്. ഹോട്ടൽ മുറിയിലുണ്ടായ പീഡനമാണ് അവർ ആരോപിച്ചത്.
കേസിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണ് എന്ന് ചൂണ്ടിക്കാട്ടി രഞ്ജിത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടി ഹൈക്കോടതിയിൽ പരാതി നൽകിയതിനു ശേഷം രഞ്ജിത് താനാണ് ഇരയെന്ന് പ്രതികരിച്ചിരുന്നു.
നടി പറഞ്ഞതനുസരിച്ച്, പ്ലസ്ടു പഠനകാലത്ത് ഒരു സിനിമയുടെ ലൊക്കേഷനിൽ രഞ്ജിത്തിനെ പരിചയപ്പെട്ടതും പിന്നീട് പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ച് വരുത്തിയതുമായിരുന്നു. ആ സമയത്ത് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
സംഭവം പുറത്തുവന്നതിനെ തുടർന്ന് സംവിധായകൻ ജോഷിയും മറ്റു പ്രമുഖരും നടിയെ പിന്തുണച്ചിരുന്നു. വിവാദത്തെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നു.
sfsf
