സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് സ്വർണക്കപ്പ്
ശാരിക
തിരുവനന്തപുരം l സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായത്. 892 പോയിന്റ് നേടി തൃശൂർ റണ്ണറപ്പായപ്പോൾ, 859 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.
അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറം കിരീടം നിലനിർത്തി. ആവേശഭരിതമായ മത്സരങ്ങൾക്കൊടുവിൽ 4×100 മീറ്റർ റിലേയിൽ മലപ്പുറത്തിന്റെ ആധിപത്യമാണ് വിജയത്തിൽ നിർണായകമായത്. ഒരു മീറ്റ് റെക്കോർഡും ഉൾപ്പെടെ മൂന്ന് സ്വർണങ്ങൾ മലപ്പുറം നേടി. അത്ലറ്റിക്സിൽ മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റും നേടി.
ോിേി
