രണ്ടു മിനിറ്റ് നീണ്ട ഗൂഗ്ൾ മീറ്റ് കോൾ; യു.എസ് സ്റ്റാർട്ടപ്പ് കന്പനി പിരിച്ചുവിട്ടത് 200 ജീവനക്കാരെ


യു.എസ് ആസ്ഥാനമായുള്ള പ്രോബ് ടെക് സ്റ്റാർട്ടപ്പ് ആയ ഫ്രണ്ട്ഡെസ്ക് 200 ജീവനക്കാരെ പിരിച്ചുവിട്ടു. രണ്ടു മിനിറ്റ് നീണ്ട ഗൂഗ്ൾ മീറ്റ് കോൾ വഴിയാണ് ചൊവ്വാഴ്ച കമ്പനി ഇത്രയധികം ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയിലെ ഫുൾടൈം, പാർട് ടൈം, കരാർ തൊഴിലാളികളെ അടക്കം പിരിച്ചുവിട്ടിട്ടുണ്ട്. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫ്രണ്ട്ഡെസ്ക് സി.ഇ.ഒ ജെസ്സി ഡിപിന്റോ ഗൂഗ്ൾ മീറ്റിനിടെ ജീവനക്കാരോട് പറഞ്ഞു. പാപ്പരാണെന്ന് കാണിച്ച് ഹരജി നൽകാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും പറഞ്ഞു. മാർക്കറ്റ് റെന്റൽ നിരക്കിൽ അപാർട്ട്‌മെന്റുകൾ വാടകയ്‌ക്കെടുക്കുകയും 30ലധികം വിപണികളിൽ ഹ്രസ്വകാല വാടകയ്‌ക്ക് നൽകുകയും ചെയ്യുന്ന സ്റ്റാർട്ടപ്പിന്റെ ബിസിനസ്സ് മോഡൽ, ഉൾപ്പെട്ട മുൻകൂർ ചെലവുകൾ, അനുബന്ധ മൂലധന ചെലവുകൾ, ഡിമാൻഡിലെയും നിരക്കുകളിലെയും വേരിയബിളുകൾ എന്നിവ കാരണം വലിയ ബുദ്ധിമുട്ടിലാണ്.   

ജെറ്റ്ബ്ലൂ വെഞ്ചേഴ്‌സ്, വെരിറ്റാസ് ഇൻവെസ്റ്റ്‌മെന്റ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് ഏകദേശം 26 മില്യൺ ഡോളർ സമാഹരിച്ചിട്ടും സമ്പൂർണ ബിൽഡിങ് മാനേജ്‌മെന്റിലേക്കുള്ള മാറ്റത്തെക്കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പ് വെല്ലുവിളി നേരിട്ടു.  2017 ൽ സ്ഥാപിതമായ ഫ്രണ്ട്‌ഡെസ്ക്, യു.എസിലുടനീളമുള്ള 1,000 ലധികം ഫർണിഷ്ഡ് അപ്പാർട്ടുമെന്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വസ്‌തുവാടക പേയ്‌മെന്റുകളുമായി മല്ലിടുന്നതിനാൽ കമ്പനി സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ആശയവിനിമയ പ്രശ്‌നങ്ങൾ കാരണം ഭൂവുടമകളുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. ഈ വെല്ലുവിളികൾക്കിടെയാണ് കമ്പനി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള കടുത്ത തീരുമാനമെടുത്തത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed