പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ

പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. അടുത്ത സാമ്പത്തിക വർഷത്തിൽ (2023-2024) എൻയാഖ് എന്ന ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തും. സ്‌കോഡ പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമാണ് ഇത്.
ചെക്ക് റിപബ്ലിക്കിലെ മ്ലാദ ബൊലേസാവിലെ സ്‌കോഡയുടെ പ്രധാന പ്ലാന്റിലാകും സ്‌കോഡ Enyaq iV നിർമിക്കുക. ഇവിടെ നിന്നാകും ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുക.
എൻയാഖിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ കോക്ക്പിറ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, , സൺറൂഫ് എന്നിങ്ങനെ നീളുന്നു. 60 മുതൽ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
ghfh