റിപ്പോ നിരക്ക് 6.25% ആയി കൂടി; വായ്പ പലിശ നിരക്ക് വർദ്ധിക്കും


റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്.

ഈ സാമ്പത്തിക വർഷം ഇത് അഞ്ചാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. മുൻപ് മെയിൽ ആർബിഐ റിപ്പോ നിരക്ക് 40 ബപിഎസ് ഉയർത്തിയിരുന്നു. പിന്നീട് ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബെയ്‌സ് പോയിന്റ് വീതവും ഉയർത്തിയിരുന്നു.

നാം പണം കടമെടുക്കുമ്പോൾ പണം തന്ന വ്യക്തിക്ക് നൽകുന്ന പലിശ നിരക്കിന് സമാനമാണ് റിപ്പോ നിരക്ക്. ഇവിടെ പണം വായ്പയെടുക്കുന്ന ബാങ്കുകൾ ആർബിഐക്ക് പലിശ നൽകണം. ഈ പലിശ നിരക്കാണ് റിപ്പോ റേറ്റ്.

ആർബിഐ റിപ്പോ നിരക്ക് താഴ്ത്തുമ്പോൾ ബാങ്കുകൾ ഉപഭോക്താക്കൾക്കും സമാന അനുകൂല്യം നൽകും. അതുപോലെ തന്നെ റിപ്പോ നിരക്ക് ഉയരുമ്പോഴും ഉപഭോക്താക്കളുടെ പലിശ നിരക്കിൽ മാറ്റം വരും.

article-image

aaaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed