ഇത് അഭിമാനകരം, ലോകത്തിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബാര്‍ജ് കേരളത്തില്‍; വ്യവസായ മന്ത്രി


ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മ്മിച്ച സ്ഥലമായി മാറി കേരളം. നോര്‍വ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്യാര്‍ഡാണ് ഇവ നിര്‍മ്മിച്ചത്. അതിന്റെ കീലിടുന്നതിന് സന്ദര്‍ഭം ലഭിച്ചത് അഭിമാനകരമായ സന്ദര്‍ഭമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു.

‘മലയാളി സിഎംഡി നയിക്കുന്ന നമ്മുടെ നാട്ടുകാരായ തൊഴിലാളികള്‍ പണിയെടുക്കുന്ന മിക്കവാറും എല്ലാ തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് ആ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചതും കേരളമാണ്. ഇതില്‍ കേരളത്തിലെ 29 എം എസ് എം ഇ ക ളും രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരിച്ചിരുന്നു. ഇപ്പോള്‍ നോര്‍വ്വേയില്‍ നിന്നും ആയിരം കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ മേഖലകളില്‍ പുതിയ സംരംഭ സാധ്യതകള്‍ നമ്മള്‍ തേടുകയാണ് ‘.മന്ത്രി ഫേ്‌സബുക്കില്‍ കുറിച്ചു.


കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗം ലോകത്തിലെ പ്രശസ്തമായ കപ്പല്‍ശാലകളിലെ എഞ്ചിനിയര്‍മാരെ സംഭാവന ചെയ്തിട്ടുണ്ട്. ഷിപ്പ് യാര്‍ഡ് സിഎംഡി ഉള്‍പ്പെടെയുള്ള കുസാറ്റ് അലുമിനിയുമായി മാരിടൈം ക്ലസ്റ്റര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി ഡ്രാഫ്ട് സമീപന രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി പറഞ്ഞു.

article-image

AAA

You might also like

  • Lulu Exchange
  • Straight Forward

Most Viewed