കേബിൾ ടിവി, ഡിടിഎച്ച് നിരക്കുകൾ കുറയും, ഭേദഗതിയുമായി ട്രായ്

കേബിൾ ടിവി, ഡിടിഎച്ച് നിരക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, നിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി പുറത്തിറക്കിയിട്ടുണ്ട്. ട്രായിയുടെ പുതിയ നീക്കം ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭേദഗതിയിലെ മാറ്റങ്ങൾ 2023 ഫെബ്രുവരി ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക.
പുതിയ ഭേദഗതി പ്രകാരം, വിവിധ ചാനല്‍ പാക്കേജുകൾ ഒരുമിച്ച് എടുക്കുമ്പോൾ ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ, ചാനലുകൾ ഒരുമിച്ച് എടുക്കുമ്പോൾ 33 ശതമാനം മാത്രമേ ഇളവുകൾ നൽകാൻ സാധിക്കുകയുള്ളൂ. പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ, ചാനലുകൾ ഒരുമിച്ച് എടുക്കുമ്പോൾ 45 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ നിരക്കിൽ കൂടുതൽ ചാനലുകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ചാനലുകളുടെ പേര്, സ്വഭാവം, ഭാഷ എന്നിവയിലടക്കം മാറ്റങ്ങൾ ഉണ്ടെങ്കിൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ ട്രായിയെ അറിയിക്കുകയും, വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണം. ഡിസംബർ 16 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്.
AA