ടാറ്റ സ്റ്റീൽ‍ മുൻ മാനേജിംഗ് ഡയറക്ടർ‍ ജെ.ജെ ഇറാനി അന്തരിച്ചു


 ടാറ്റ സ്റ്റീൽ‍ മുൻ മാനേജിംഗ് ഡയറക്ടർ‍ ജംഷഡ് ജെ ഇറാനി (ജെ.ജെ.ഇറാനി) അന്തരിച്ചു. ഇന്ത്യയുടെ സ്റ്റീൽ‍ മാൻ എന്നറിയപ്പെടുന്ന ജെ ജെ ഇറാനി തന്റെ 86ാം വയസിൽ‍ ജംഷഡ്പൂരിൽ‍ വച്ചാണ് വിടപറഞ്ഞത്. ടാറ്റ സ്റ്റീലുമായി നാല് പതിറ്റാണ്ടിലേറെയാണ് ജെജെ ഇറാനി പ്രവർ‍ത്തിച്ചത്. 2001ൽ‍ അദ്ദേഹം മാനേജിങ് ഡയറക്ടറായി വിരമിക്കുകയായിരുന്നു. ശേഷം ഒരു ദശാബ്ദക്കാലം അദ്ദേഹം ടാറ്റ സ്റ്റീലിന്റെ ഡയറക്ടർ‍ ബോർ‍ഡിൽ‍ തുടർ‍ന്നു.

1936 ജൂൺ 2ന് നാഗ്പൂരിൽ‍ ജിജി ഇറാനിയുടെയും ഖോർ‍ഷെദ് ഇറാനിയുടെയും മകനായാണ് ഡോ. ജെ.ജെ ഇറാനി ജനിച്ചത്. 1956ൽ‍ നാഗ്പൂരിലെ സയൻസ് കോളേജിൽ‍ നിന്ന് ബിഎസ്‌സിയും 1958ൽ‍ നാഗ്പൂർ‍ സർ‍വകലാശാലയിൽ‍ നിന്ന് ജിയോളജിയിൽ‍ എംഎസ്‌സിയും പൂർ‍ത്തിയാക്കി.

പഠനശേഷം യുകെയിലെ ഷെഫീൽ‍ഡ് സർ‍വകലാശാലയിൽ‍ സ്‌കോളറായി ചേർ‍ന്നു. അവിടെവച്ച് 1960ൽ‍ മെറ്റലർ‍ജിയിൽ‍ ബിരുദാനന്തര ബിരുദവും 1963 ൽ‍ മെറ്റലർ‍ജിയിൽ‍ പിഎച്ച്ഡിയും നേടി ജെ ജെ ഇറാനി. 1963ൽ‍ ഷെഫീൽ‍ഡിലെ ബ്രിട്ടീഷ് അയണ്‍ ആന്‍ഡ് സ്റ്റീൽ‍ റിസർ‍ച്ച് അസോസിയേഷനുമായി തന്റെ പ്രൊഫഷണൽ‍ ജീവിതം ആരംഭിച്ചുവെങ്കിലും രാഷ്ട്രത്തിന്റെ പുരോഗതിക്ക് സംഭാവന നൽ‍കാനായിരുന്നു ഇറാനി എപ്പോഴും ആഗ്രഹിച്ചത്.

article-image

i

You might also like

Most Viewed