ജാക്കി തെന്നിമാറി; വാഹനം ശരീരത്തിൽ വീണ് യുവാവ് മരിച്ചു

പൊൻകുന്നത്ത് ജാക്കി തെന്നിമാറിയതിനെ തുടർന്ന് വാഹനം ശരീരത്തിൽ വീണ് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം അഫ്സൽ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ജാക്കി വച്ച ശേഷം ടയർ മാറുന്നതിനിടെയാണ് അപകടം.
കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് സൈഡിൽ നിർത്തി പിക്കപ്പ് വാനിന്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉൾപ്പെടെ വാഹനം യുവാവിന്റെ ശരീരത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാക്കി തെന്നിമാറിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
fhcfh