മുൻ സി.ഇ.ഒ പരാഗ് അഗർവാളിന് ട്വിറ്റർ 4.2 കോടി ഡോളർ നഷ്ടപരിഹാര തുക നൽകേണ്ടി വരും

സി.ഇ.ഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ ട്വിറ്റർ തലപ്പത്തുള്ള പ്രധാനപ്പെട്ട നാൽ ഉദ്യോഗസ്ഥരെ ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌ക് പുറത്താക്കിയത്. പരാഗ് അഗർവാ, നഡ് സെഗാൾ(ചീഫ് ഫിനാൻഷ്യൽ ഓഫീസർ), വിജയ് ഗഡ്ഡെ(ലീഗൽ ഹെഡ്) എന്നിവരെയും 2012 മുതൽ ട്വിറ്ററിന്റെ ജനറൽ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കിയതായാണ് റിപ്പോർട്ട്. ഇതോടെ ട്വിറ്ററിന്റെ സി.ഇ.ഒ. ആയിരുന്ന പരാഗിന് നഷ്ടപരിഹാരമായി വലിയ തുക ട്വിറ്റർ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ഒരുവർഷത്തിനുള്ളിൽ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളർ അതായത് 3,457,145,328 രൂപ നൽകുമെന്ന് കമ്പനി നൽകിയിരിക്കുന്ന വാഗ്ദാനമെന്നാണ് വിവരം. അഗ്രവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂൽയങ്ങളും മറ്റും കണക്കിലെടുത്താണ് ഈ റിപ്പോർട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്ക് ഓഹരിയുടമകൾക്ക് നൽകുക എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാൾ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ ആവുന്നത്. 2021 ൽ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണ്.
jkjk