ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമായ ഹെലികോപ്റ്റർ‍ സ്വന്തമാക്കി എംഎ യൂസഫലി


ലോകത്തിലെ തന്നെ ഏറ്റവും ആഡംബരമായ ഹെലികോപ്റ്റർ‍ സ്വന്തമാക്കി പ്രമുഖ വ്യവസായി എംഎ യൂസഫലി. ലോകത്തിൽ‍ തന്നെ 1500 എണ്ണം മാത്രം ഇറക്കിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് യൂസഫലി സ്വന്തമാക്കിയത്.

നാല് ലീഫുകളുള്ള എച്ച് 145 ഹെലികോപ്റ്ററിൽ‍ ഒരേ സമയം രണ്ട് ക്യാപ്റ്റന്മാർ‍ക്ക് പുറമേ ഏഴ് പേർ‍ക്ക് സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ‍ ഈ എയർ‍ബസിന് 246 കിലോ മീറ്റർ‍ വേഗത്തിൽ‍ സഞ്ചരിക്കാൻ സാധിക്കും. സമുദ്ര നിരപ്പിൽ‍ നിന്നും 20000 അടി ഉയരത്തിൽ‍ വരെ പറക്കാനുള്ള സാങ്കേതിക ക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്. ഹെലികോപ്റ്ററിൽ‍ ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. ജർ‍മനിയിലെ എയർ‍ബസ് കമ്പനിയുടെതാണ് ഹെലികോപ്റ്റർ‍. കഴിഞ്ഞ വർ‍ഷം യാത്രക്കിടെ യൂസഫലിയും ഭാര്യയും അടക്കം നാലുപേർ‍ സഞ്ചരിച്ച അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ വിടിവൈഎംഎ ഹെലികോപ്റ്റർ‍ അപകടത്തിൽ‍പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed