ഗാർഹിക പാചക വാതകവില കൂട്ടി


രാജ്യത്ത് ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വർ‍ദ്ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും വർ‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി.

ഇന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിവ വർ‍ധിച്ചിട്ടില്ല. എന്നാൽ‍ മാർ‍ച്ച് ഒന്നിന് വില പുതുക്കി നിർ‍ണയിച്ചപ്പോൾ‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104−105 രൂപ വരെ ഉയർ‍ന്നിരുന്നു. കേരളത്തിൽ‍ നിലവിൽ‍ 2009 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed