രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് മൈക്രോവേവ് ഓവനിൽ‍ മരിച്ച നിലയിൽ


രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തി. ദക്ഷിണ ഡൽ‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. വീട്ടിന്‍റെ അടുക്കളയിൽ വച്ചിരുന്ന മൈക്രോവേവ് ഓവനിലാണ് കുഞ്ഞിന്‍റെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയിൽ‍ കണ്ടെത്തിയതായി പോലീസിന് വിവരം ല ഭിക്കുന്നത്. അയൽ‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി പ്രാഥമിക നടപടികൾ‍ പൂർ‍ത്തിയാക്കി.

കുഞ്ഞ് എങ്ങനെ ഓവനിലുള്ളിൽ‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ‍ അന്വേഷണങ്ങൾ‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed