ഭക്ഷണത്തിലും ജീവിത രീതിയിലും മാറ്റം വരുത്തിയാൽ പിസിഒഡി നിയന്ത്രിക്കാം


ഹോർമോണിലുള്ള വ്യതിയാനം മൂലം സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നമാണ് പിസിഒഡി(പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). ക്രമമല്ലാത്ത ആർത്തവം, വന്ധ്യതാ പ്രശ്‌നങ്ങൾ, അമിതവണ്ണം തുടങ്ങി പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് പിസിഒഡി കാരണമാകുന്നു. പിസിഒഡി ഉള്ളവരിൽ വന്ധ്യതാ സാദ്ധ്യത വളരെ കൂടുതലാണ്. കൂടാതെ കൊളസ്‌ട്രോൾ,− പ്രമേഹം, സന്ധിവേദന, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്. ഭക്ഷണത്തിലും ജീവിതരീതിയിലും ചില വ്യത്യാസങ്ങൾ വരുത്തിയാൽ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ കഴിയും. 

ഗോതന്പ്് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ധാരാളം പഴങ്ങളും സാലഡുകളും കഴിയ്ക്കുക. പയർ, കടല ഒമേഗ ത്രീ ഫാറ്റി ആസിഡുകളാൽ സന്പന്നമായ മത്സ്യങ്ങളായ ചൂര, അയില, മത്തി, നട്‌സ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പിസിഒഡി ഉള്ളവർ ഡോക്‌ടറെ കാണുന്നതിനൊപ്പം, ഭക്ഷണക്രമീകരണത്തിലും വേണ്ട നിർദേശങ്ങൾ സ്വീകരിക്കുക.

You might also like

Most Viewed