രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ധിക്കാരപരമായി ലംഘിച്ചു'; ആമസോണിന് എതിരെ ഇ.ഡി നടപടിയെടുക്കണമെന്ന് സി.എ.ഐ.ടി


ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ആഗോള ഭീമനായ ആമസോണിനെതിരെ കർശന നടപടിആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) കത്തെഴുതി. ആമസോൺ രാജ്യത്തെ ചെറുകിട വ്യാപാരികളെ കൊള്ളയടിക്കുന്നെന്ന് ആരോപിച്ചാണ് സി.എ.ഐ.ടി ഇ.ഡിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

2012 ൽ ഇന്ത്യയിൽ ആമസോൺ ആരംഭിച്ചതു മുതൽ, നമ്മുടെ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ചട്ടങ്ങളും ധിക്കാരപരമായിഅ‌ ലംഘിച്ചുവെന്ന് തെളിയിക്കാൻ ആവശ്യമായ എല്ലാ വിശദാംശങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സി.എ.ഐ.ടി അറിയിച്ചു. എഫ്.ഡി.ഐ, ഫെമ നിയമങ്ങൾ കാറ്റിൽപ്പറത്തി കോടിക്കണക്കിന് ചെറുകിട വ്യാപാരികൾക്ക് അമസോൺ നഷ്ടമുണ്ടാക്കിയെന്നും സി.എ.ഐ.ടി ആരോപിക്കുന്നു.

നിരന്തരമായ നിയമലംഘനങ്ങൾ നടത്തിയിട്ടും ആമസോണിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ രാജ്യത്തെ ഏഴു കോടിയോളം വരുന്ന വ്യാപാരികളും തൊഴിലാളികളും ദുഃഖിതരാണ്. രാജ്യത്തെ ചെറുകിട വ്യാപാരികളുടെ വികാരം കണക്കിലെടുത്ത് വിദേശ ഇ-കൊമേഴ്‌സ് ഭീമന്മാർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും സി.എ.ഐ.ടി ആവശ്യപ്പെടുന്നു. ആമസോൺ ഇന്ത്യ മറ്റ് ഉപകമ്പനികളിലൂടെയും ബിനാമി കമ്പനികളിലൂടെയും രാജ്യത്ത് റീട്ടെയിൽ വ്യാപാരം നടത്തുന്നത് എങ്ങനെയെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ടെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു. ഇത് എഫ്.ഡി.ഐ പോളിസി, ഫെമാ ചട്ടങ്ങൾ എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

എം‌ബി‌ആർ‌ടി കമ്പനിയായ മോർ‌ റീട്ടെയിൽ‌ ലിമിറ്റഡിൽ‌ ആമസോൺ‌ എങ്ങനെയാണ്‌ നിക്ഷേപം നടത്തിയ ഖണ്ടേൽവാൾ ചോദിക്കുന്നു. ആമസോൺ ഏർപ്പെട്ടിട്ടുള്ള എല്ലാ നിക്ഷേപ കരാറുകളും ഇടപാടുകളും എൻഫോഴ്സ്മെന്റ് പരിശോധിക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന് 1,44,500 കോടി രൂപ പിഴ ചുമത്തണമെന്നും ഖണ്ടേൽവാൾഇ.ഡിയോട് ആവശ്യപ്പെട്ടു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed