3ജി സേവനങ്ങള്‍ നിര്‍ത്തലാക്കി എയര്‍ടെല്‍
ന്യൂഡൽഹി: രാജ്യത്തെ മുന്‍നിര ടെലിക്കോം സേവനങ്ങളില്‍ ഒന്നായ എയര്‍ടെല്‍ 3ജി സേവനം മതിയാക്കുന്നു. ആദ്യ ഘട്ടമായി ഉത്തര്‍പ്രദേശിലും പഞ്ചാബിലാണ് 3ജി നെറ്റ്‌വര്‍ക്കുകര്‍ നിര്‍ത്തലാക്കുന്നത്. അധികം വൈകാതെ തന്നെ കേരളത്തിലും മറ്റ് സ്ഥലങ്ങളില്‍ ഷട്ട് ഡൗണ്‍ നടപടി വ്യാപിപിക്കും എന്നാണ് എയര്‍ടെല്‍ തരുന്ന വിവരം. പെട്ടെന്നുള്ള ഈ തീരുമാനത്തെ തുടര്‍ന്ന് 3ജി ഉപഭോക്താക്കള്‍ നെട്ടം തിരിഞ്ഞിരിക്കുകയാണ്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഫോണ്‍ വാങ്ങിയാല്‍ മാത്രമേ ഇനി നെറ്റ്‌വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളു.
ദിവസങ്ങള്‍ക്കുള്ളില്‍ 3ജി സേവനം നിര്‍ത്തലാക്കിയതിനാല്‍ പഞ്ചാബില്‍ ഉള്ള ഭൂരിഭാഗം ഉപയോക്താക്കളും പ്രതിസന്ധിയിലായി. മൂന്ന് മാസത്തേക്ക് 3ജി ഡേറ്റാ പാക്ക് റീച്ചാര്‍ജ് ചെയ്യതവര്‍ക്കാണ് എറ്റവും കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വന്നത്. എന്നാല്‍ 3ജി സേവനം നിര്‍ത്തലാക്കുന്നതിന് മുന്‍പ് അറിയിച്ചിരുന്നതായും 4ജി ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നും പറഞ്ഞിരുന്നതായും എയര്‍ടെല്ലിന്റെ ഔദ്യോഗിക വിശദീകരണം.
ഫീച്ചര്‍ ഫോണുകളില്‍ ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എയര്‍ടെല്‍ 2ജി സേവനം നല്‍കുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ കേരളത്തിലും 3ജി സേവനങ്ങള്‍ നിര്‍ത്തുമെന്ന് എയര്‍ടെലിന്റെ വൃത്തങ്ങള്‍ അറിയിക്കുന്നത്.

