വാണിജ്യ കപ്പൽ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പരാജയപ്പെടുത്തി


റിയാദ്: ചെങ്കടലിന്റെ തെക്കു ഭാഗത്തു ചരക്ക് കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന പരാജപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. കപ്പലിലേയ്ക്ക് അതിവേഗം പോകുന്ന റിമോട്ട് ബോട്ട് കണ്ടെത്തുകയായിരുന്നു. 

ഇതു തടയുകയും നശിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യാന്തര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി ഉയർത്തുന്ന രീതിയിൽ ഇറാൻ പിന്തുണയുള്ള ഹൂതികൾ ഭീകര പ്രവർത്തനം ആവർത്തിക്കുകയാണ്. ഇത് നിർവീര്യമാക്കാനുള്ള പ്രതിരോധ നടപടികൾ ശക്തിയുക്തം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed