ഓഫർ പെരുമഴയുമായി ആമസോൺ പ്രൈം ഡേ


ന്യൂഡൽഹി: കനത്ത ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ ആമസോണിന്റെ മൂന്നാമത്തെ പ്രൈം ഡേ ഓഫർ സെയിൽ ജൂലൈ 15,−16 തീയതികളിൽ നടക്കും. കഴിഞ്ഞ വർഷം 36 മണിക്കൂർ മാത്രമായിരുന്നു സെയിൽ എങ്കിൽ ഈ വർഷം അത് 48 മണിക്കൂറാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമേ വിവിധ കന്പനികളുടെ പ്രോഡക്ട് ലോഞ്ചുകളും ആ 48 മണിക്കൂറിലുണ്ടാവും. പ്രൈം ഡേ സെയിലിനു മാത്രമായി ആയിരത്തോളം പുതിയ ഉൽപ്പന്നങ്ങൾ എത്തിക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. 5000 ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കു വൻവിലക്കുറവും പ്രതീക്ഷിക്കാമെന്നു കന്പനി പറയുന്നു. ആമസോൺ കിൻഡിൽ, ഫയർ ടിവി സ്റ്റിക്, എക്കോ സ്പീക്കറുകൾ തുടങ്ങിയ സ്വന്തം ബ്രാൻഡുകളും ഏറ്റവും അധികം വിലക്കുറവിൽ വിൽക്കുന്നതും ഈ സമയത്താണ്.

പ്രൈം ഡേയുടെ ഭാഗമായി ജൂലൈ ഒന്നു മുതൽ ഓരോ ദിവസവും ഓരോ സിനിമകൾ വീതം 14 സിനിമകളും ആമസോൺ റിലീസ് ചെയ്യും. വെനം, എ സ്റ്റാർ ഈസ് ബോൺ എന്നീ ഹോളിവുഡ് സിനിമകളും മറ്റ് ഇന്ത്യൻ സിനിമകളും ഈ പട്ടികയിലുണ്ട്. ജൂലൈ 4ന് റിലീസ് ചെയ്യുന്ന ഇഷ്ക് ആണ് പട്ടികയിലുള്ള മലയാള സിനിമ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed