വിജയ് ശങ്കറും ലോകകപ്പില്‍ നിന്ന് പുറത്ത്‌ : മായങ്ക് അഗർവാൾ പകരക്കാരനായേക്കും


 

ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്നാണ്‌ റിപ്പോർട്ട്. ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗർവാൾ ആദ്യമായാണ് ഏകദിന ടീമിലേക്ക് എത്തുന്നത്.
ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോകുന്ന രണ്ടാമത്തെ താരമാണ് വിജയ് ശങ്കർ. നേരത്തെ കൈവിരലിന് പൊട്ടലേറ്റ് ഓപ്പണർ ശിഖർ ധവാൻ ടീമിന് പുറത്തായിരുന്നു. പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോർക്കർ കാലിൽകൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നിന്നും ഓൾറൗണ്ടറെ ഒഴിവാക്കിയിരുന്നു. ഋഷഭ് പന്താണ് പകരം ടീമിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed