ഹോണ്ടയുടെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാന്പെയിൻ


കൊച്ചി: ദേശീയ റോഡ് സുരക്ഷാ  ബോധവൽക്കരണ   ക്യാമ്പിന്‍റെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ  ബോധവൽക്കരണ   ദൗത്യം ആദ്യമായി ആലപ്പുഴയിലെത്തി. ആദ്യ പടിയായി റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതി നികേതന്‍ ഇംഗ്ലീഷ് പബ്ലിക് സ്‌കൂളിലെ 3500 കുട്ടികളിലാണ് ബോധവത്കരണം നടത്തിയത്. നാലു വയസുള്ളവര്‍ മുതല്‍ ക്യാമ്പിൽ പങ്കെടുത്തു.

ജനുവരിയിലാണ് ഹോണ്ട ടൂ വീലേഴ്സ് ദേശീയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിക്കു തുടക്കം കുറിച്ചത്. ഓരോ മാസവും ഇന്ത്യയിലെ വിവിധയിടങ്ങളിലെ 10 സ്‌കൂളുകളിലായി 15,000-ത്തിലധികം കുട്ടികളില്‍ ബോധവത്കരണം നടത്തുന്നുണ്ട്. കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായുള്ള പരിപാടിയില്‍ 58,000 സ്‌കൂള്‍ വിദ്യാര്‍ത്ഥകള്‍ ഇതുവരെ പദ്ധതികളിൽ പങ്കാളികളായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed