ടാറ്റാ ടിഗോറിന്റെ ഓട്ടോമാറ്റിക് പതിപ്പുകൾ


കൊച്ചി: ടാറ്റാ മോട്ടോഴ്സിന്‍റെ സെഡാൻ മോഡലായ ടിഗോറിന്‍റെ രണ്ട് ഓട്ടോമാറ്റിക് പതിപ്പുകൾ അവതരിപ്പിച്ചു. എക്സ്എംഎ വേരിയന്‍റ് 6.39 ലക്ഷം രൂപയും എക്സ്‌സെഡ്എ പ്ലസ് വേരിയന്‍റ് 7.24 ലക്ഷം (എക്സ് ഷോറൂം ഡൽഹി) രൂപയുമാണ് വില. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിൻ കരുത്തു പകരുന്ന ടിഗോറിന്‍റെ പുതിയ പതിപ്പുകൾ ഈജിപ്ഷ്യൻ ബ്ലൂ, റോമൻ സിൽവർ, ഏക്സ്പ്രേസോ ബ്രൗൺ, ബെറി റെഡ്, പേൾസെന്‍റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകും. ടോപ് വേരിയന്‍റായ എക്സ്‌സെഡ്എ പ്ലസിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റികളും 8 സ്പീക്കറുകൾ അടങ്ങിയ ഹർമൻ സൗണ്ട് സിസ്റ്റവുമുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻ‌മെന്‍റ് സംവിധാനം, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ഓട്ടോ ഫോൾഡ് ഒആർവിഎം, ഡുവൽ ചേംബർ പ്രൊജക്ടർ ഹെഡ് ലാമ്പുകൾ എന്നിവ പ്രധാന ഫീച്ചറുകളാണ്. 

കൂടാതെ, ഇരുമോഡലുകൾക്കും ബ്ലൂടൂത്ത് സംവിധാനത്തോടുകൂടിയ ഹർമൻ മ്യൂസിക് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, കപ് ഹോൾഡറോടു കൂടിയ റിയർ ആംറെസ്റ്റ്, 24 യൂട്ടിലിറ്റി സ്റ്റോറേജ് സൗകര്യം എന്നിവയുമുണ്ട്. ഡുവൽ എയർ ബാഗുകൾ, എബിഎസ്, ഇബിഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് ഡോർ, എൻജിൻ ഇമ്മോബലൈസെർ തുടങ്ങിയവ സുരക്ഷയൊരുക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed