പഞ്ചാബിൽ ഇരട്ട സ്ഫോടനം: ജലന്ധറിലും അമൃത്സറിലും പ്രകമ്പനം


ശാരിക l ദേശീയം

ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. അമൃത്സറിലാകട്ടെ ഖാസ കന്റോൺമെന്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്ഫോടനമുണ്ടായത്. അവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീ പിടിക്കുകയും പിന്നീട് അത് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ ഉടമയായ ഇരുപത്തിരണ്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം ഡെലിവർ ചെയ്യാനായി എത്തിയതായിരുന്നു ഈ യുവാവെന്ന് പോലീസ് പറഞ്ഞു. അതേസമയം, അമൃത്സറിലെ സ്ഫോടനം അതീവ ഗൗരവമേറിയതാണെന്ന് അധികൃതർ വ്യക്തമാക്കി. ബൈക്കിലെത്തിയ ആൾ ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

കേന്ദ്ര ഏജൻസികളും ബിഎസ്എഫും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. രണ്ട് സ്ഥലങ്ങളിലും ഫൊറൻസിക് സംഘം പരിശോധന നടത്തി. ഏപ്രിൽ 27-ന് പട്യാലയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടത്താൻ ശ്രമം നടന്നതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത് എന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

article-image

ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed