മയക്കുമരുന്ന് കടത്ത്: നാല് ഏഷ്യൻ വംശജർക്കെതിരെ ബഹ്‌റൈനിൽ വിചാരണ; വിധി മേയ് 12-ന്


പ്രദീപ് പുറവങ്കര

മനാമ: വിദേശത്ത് നിന്ന് മയക്കുമരുന്ന് ഇറക്കുമതി ചെയ്ത് ബഹ്‌റൈനിൽ വിതരണം ചെയ്ത കേസിലെ നാല് ഏഷ്യൻ വംശജർക്കെതിരെയുള്ള വിചാരണ കോടതിയിൽ പുരോഗമിക്കുന്നു. 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ളവരാണ് പ്രതികൾ. ഇതിൽ ഒരാൾ രാജ്യം വിട്ടതായാണ് വിവരം. 2025-ൽ സംഘടിതമായി പ്രവർത്തിച്ച ഈ സംഘം കഞ്ചാവ്, ഹെറോയിൻ, മോർഫിൻ തുടങ്ങിയവ കടത്താൻ 'ഡെഡ് ഡ്രോപ്പ്' (Dead drop) രീതിയാണ് ഉപയോഗിച്ചിരുന്നത്.

2025 സെപ്റ്റംബർ 9-ന് തായ്‌ലൻഡിൽ നിന്ന് എത്തിയ പാർസലിൽ 1.4 കിലോ കഞ്ചാവ് എയർപോർട്ട് കസ്റ്റംസ് കണ്ടെത്തിയതോടെയാണ് സംഘം പിടിയിലായത്. മൂന്ന് ദിനാർ പ്രതിഫലത്തിന് പാക്കേജ് കൈപ്പറ്റാൻ എത്തിയ പ്രതിയെ പോലീസ് പിടികൂടി. കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ സമർപ്പിക്കുന്നതിനായി കോടതി വിചാരണ മേയ് 12-ലേക്ക് മാറ്റി.

article-image

്േി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed