ഗൾഫ് എയറും ബിയോണ്ട് എയർലൈനും കൈകോർക്കുന്നു; പ്രീമിയം യാത്രാസൗകര്യങ്ങളിൽ പുതിയ മാറ്റം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ലോകത്തിലെ ആദ്യത്തെ പ്രീമിയം ലെഷർ എയർലൈനായ ബിയോണ്ടും (beOnd) തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രീമിയം യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങളും വിപുലമായ യാത്രാ റൂട്ടുകളും ലഭ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

ഗൾഫ് എയറിന്റെ ആഗോള ശൃംഖലയും ബിയോണ്ടിന്റെ ആധുനിക പ്രീമിയം സൗകര്യങ്ങളും ഒത്തുചേരുന്നതോടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത ബുക്കിംഗും യാത്രയും സാധ്യമാകും. ബഹ്‌റൈനെ ഒരു ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഗൾഫ് എയർ സി.ഇ.ഒ മാർട്ടിൻ ഗൗസും ബിയോണ്ട് സി.ഇ.ഒ ടെറോ തസ്‌കിലയും വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed